---
title: "കോവിഡിന്റെ മൂന്നാംതരംഗം വ്യാപിക്കുന്നത് മുന്നണി പോരാളികളായ പോലീസിനെയും ബാധിക്കുന്നു"
english_title: "It also affects the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21945/It also affects the police"
published_at: "2022-01-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea42d290d91_delhi_police_rep.jpg"
keywords: []
---

# കോവിഡിന്റെ മൂന്നാംതരംഗം വ്യാപിക്കുന്നത് മുന്നണി പോരാളികളായ പോലീസിനെയും ബാധിക്കുന്നു

> **Lead Summary:** പോലീസിലും കോവിഡ് പടരുന്നു;20 ദിവസത്തിനിടെ 1300 രോഗികൾ സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗം വ്യാപിക്കുന്നത് മുന്നണി പോരാളികളായ പോലീസിനെയും ബാധിക്കുന്നു. ഈ മാസം ഒന്നുമുതൽ 19 വരെ മാത്രം സംസ്ഥാനത്ത് 1317 പേർക്ക് കോവിഡ് ബാധിച്ചു.

## Article Content

പോലീസിലും കോവിഡ് പടരുന്നു;20 ദിവസത്തിനിടെ 1300 രോഗികൾ സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗം വ്യാപിക്കുന്നത് മുന്നണി പോരാളികളായ പോലീസിനെയും ബാധിക്കുന്നു. ഈ മാസം ഒന്നുമുതൽ 19 വരെ മാത്രം സംസ്ഥാനത്ത് 1317 പേർക്ക് കോവിഡ് ബാധിച്ചു.

തിരുവനന്തപുരം സിറ്റിയിൽ ഇതുവരെ 188 പേർക്കും റൂറൽ ജില്ലയിൽ 87 പേർക്കും രോഗം ബാധി ച്ചു. മറ്റു ജില്ലകളിലും കോവിഡ് കാര്യമായി പടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം രണ്ടക്കത്തിൽ ആയി രുന്നുവെങ്കിൽ 12 മുതൽ അത് മൂന്നക്കത്തിലേക്കു കുതിച്ചു.

19-ന് മാത്രം 154 പോലീസു കാർക്കാണ് രോഗം ബാധിച്ചത്. ബറ്റാലിയനുകളിലും മറ്റും രോഗികളുടെ എണ്ണം കുറവാണെങ്കിലും ലോക്കൽ സ്റ്റേഷനുകളിൽ രോഗം വ്യാപിക്കുന്നത് ദൈനംദിനപ്രവർത്തനങ്ങ ളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തരംഗകാലത്തും ലഭിച്ചിരുന്ന സഹായങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21945/It also affects the police)